തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് ബജറ്റിലെ പ്രഖ്യാപനം കേരളത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രഖ്യാപനമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന വാഗ്ദാനമുണ്ടായിരുന്നുവെന്നും അത് അംഗീകരിക്കാനാകില്ലെന്നും എംഎൽഎ പറഞ്ഞു. കേരളത്തിന്റെ പ്രഖ്യാപിത നയം 'കേരളത്തിന്റെ സുരക്ഷ, തമിഴ്നാടിന് വെള്ളം' എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തുമെന്നും സർക്കാർ തലത്തിൽ ഉടൻ തന്നെ തുടർനടപടികൾ ഉണ്ടാകുമെന്നും സേനാപതി വേണു അറിയിച്ചു. തമിഴ്നാട് ബജറ്റിലെ പ്രഖ്യാപനം കേരളത്തിന്റെ താൽപര്യങ്ങൾക്ക് പ്രതികൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് അർഹതപ്പെട്ട ജലം ഉറപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

Comments