ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോഡി എടുത്ത വായ്പാ കടങ്ങള്‍ മിക്ക ബാങ്കുകളും കിട്ടാക്കടങ്ങളില്‍ ഉള്‍പ്പെടുത്തിയതായി സൂചന.
മറ്റു ബാങ്കുകളില്‍ നിന്നായി 5000-10,000 കോടി രൂപയുടെ വായ്പകള്‍ കൂടി ഇയാള്‍ എടുത്തിട്ടുണ്ടാകാമെന്നും ഇതിനായി നല്കിയ ഈട് ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയ വിവരങ്ങള്‍ എന്നിവ അന്വേഷിക്കുന്ന തിരക്കിലാണ് കേന്ദ്ര ഏജന്‍സികള്‍.
നീരവ് മോഡിയും ബിസിനസ് പങ്കാളി മെഹുല്‍ ചോസ്ക്കിയും ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് ഏകദേശം 20,000 കോടി കവിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച 11,000 കോടിയുടെ വായ്പാതട്ടിപ്പാണ് സിബിഐ യും ഐഡിയും അന്വേഷിക്കുന്നതെങ്കിലും ഇത് കൂടാതെ മറ്റ് 16 ബാങ്കുകളില്‍ നിന്നു കൂടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
വെറും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ വായ്പയുടെ വെറും 12 ശതമാനം വരുന്ന വസ്തു ഈട് സ്വീകരിച്ചാണ് ഈ കോടികള്‍ നല്കപ്പെട്ടിരിക്കുന്നത്. 37 ബാങ്കുകളില്‍ നിന്നായി 2017 ആദ്യപാദത്തില്‍ 3000 കോടി രൂപയുടെ വായ്പയാണ് ചോക്സിയും അദ്ദേഹത്തിന്റെ കമ്പനികളും കൂടി എടുത്തിരിക്കുന്നത്. പ്രമുഖരായ 17 ബാങ്കുകള്‍ മോഡിയുടെ സ്ഥാപനങ്ങള്‍ക്കും 3,000 കോടി വായ്പ നല്‍കിയിട്ടുണ്ട്.

Comments