
ന്യൂഡല്‍ഹി: കേരള ഒളിമ്പിക് അസോസിയേഷന്(കെഒഎ) ഭരണസമിതി പിരിച്ചുവിട്ടു. ഭരണസമിതിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ക്രമക്കേടും,ആരോപണങ്ങളേയും തുടര്‍ന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഭരണസമിതി പിരിച്ചുവിട്ട കടുത്ത നടപടിയിലേയ്ക്ക് നീങ്ങിയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അഞ്ചംഗ ഇടക്കാല ഭരണസമിതിക്ക് പകരം ചുമതല നല്കി.
കെഒഎ യിലെ ക്രമക്കേടുകളെ തുടര്‍ന്നാണ് ഐഒഎ യുടെ നിര്‍ണായക ഇടപെടലുണ്ടായത്. 2013 നു ശേഷം ഭരണസമിതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, വാര്‍ഷിക സമ്മേളനം ചേര്‍ന്നിട്ടില്ല തുടങ്ങിയ ഗുരുതര ക്രമക്കേടുകളെ തുടര്‍ന്നാണ് നടപടി. മറിയാമ്മ കോശി, വി.എന്‍ പ്രസൂദ്, ജി.വി പിള്ള, ടോണി ഡാനിയോല്‍ ഷിയാദ് എന്നിവരടങ്ങിയ അഡ്ഹോക് സമിതി നിലവില്‍ വന്നു.
കടുത്ത ആരോപണങ്ങള്‍ കെഒഎ ഭരണസമിതിക്കെതിരെ ഉയര്‍ന്നതോടെ ആറു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ വീണ്ടും പാലിക്കപ്പെടാതെ വന്നാല്‍ അടുത്ത ദേശീയ ഗെയിംസ് ഉള്‍പ്പെടെയുള്ളവയില്‍ കേരളത്തിന്റെ അവസരം നഷ്മാകും.






