
ബെംഗളുരു: കലിപ്പടക്കണം, കപ്പടിക്കണം എല്ലാ കടവും ബാക്കിയാക്കി ഐഎസ്എല്‍ നാലാം സീസണിലെ അവസാന പോരിന് ബ്ലാസ്റ്റേഴ്സ്. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ആദ്യം സീസണില്‍ സെമി പ്രവേശനം സാധ്യമാക്കുകയും ചെയ്ത ബെംഗളുരു എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന അങ്കം.
അവസാന മത്സരത്തിനുള്ള ആദ്യ ഇലവനില്‍ സൂപ്പര്‍ താരം ബെര്‍ബറ്റോവിനെ പുറത്തിരുത്തി. യുവതാരം ദീപേന്ദ്ര നേഗി, അരാത്ത ഇസുമി, മിലന് സിങ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. ബംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇന്ന് പോരാട്ടം. പ്ലേ ഓഫ് കാണാതെ ഐഎസ്എല്ലില്‍ നിന്ന് പുറത്തായെങ്കിലും സൂപ്പര്‍ കപ്പിനു നേരിട്ടു പ്രവേശനം ലഭിക്കാന്‍ മഞ്ഞപ്പടയ്ക്ക് ജയം അനിവാര്യമാണ്.
ഐഎസ്എല്ലില്‍ നിന്ന് ആറു ടീമുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പര്‍ കപ്പില്‍ മുംബൈ കേരള ബ്ലാസ്റ്റേഴ്സിനു വിലങ്ങു തടിയാകുമെന്ന സന്ദേഹം നിലനില്‍ക്കുന്നുണ്ട്. 23 പോയിന്റുള്ള മുംശെബ സിറ്റിക്ക് ചെന്നൈയ്ക്കെതിരായ അടുത്ത മത്സരം വിജയിച്ചാല്‍ 27 പോയിന്റാകും. ബെംഗളുരുവിനെതിരെ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയാല്‍ പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തേക്ക് മുംബൈയെത്തും.






