
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ്സിയെ പരാജയപ്പെടുത്തി എഫ്സി ഗോവ പ്ലേ ഓഫില്‍ പ്രവേശിച്ചു. സൂപ്പര്‍ താരം കോറോ രണ്ടും, ലാന്സെറോട്ടെ ഒന്നും ഗോളുകളാണ് ഗോവയ്ക്ക് പ്ലേ ഓഫ് സമ്മാനിച്ചത്. മത്സരത്തില്‍ പത്ത് പേരുമായിട്ടാണ് ജംഷഡ്പൂര്‍ ഗോവയെ നേരിട്ടത്.
കളിയുടെ ഏഴാം മിനുട്ടില്‍ തന്നെ സൂപ്പര്‍ ഗോളി സുബ്രാതാ പോളിന് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോകുകയായിരുന്നു. ബോക്സിന് പുറത്ത് പന്ത് കൈകൊണ്ട് തൊട്ടതിനാണ് അദ്ദേഹം ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോയത്.
ജയത്തോടെ 18 മത്സരങ്ങളില്‍ നിന്നും 30 പോയിന്റുമായിട്ടാണ് ഗോവ പ്ലേ ഓഫില്‍ പ്രവേശിച്ചത്. പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയെങ്കിലും അഞ്ചാം സ്ഥാനക്കാരായി മടങ്ങുന്നതിനാല്‍ സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ ജംഷഡ്പൂരിന് സാധിച്ചു.






