
ന്യൂഡല്‍ഹി: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്പ്പെടുന്നതിനെചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം തുടരവേ, ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ തന്ത്രപരമായ നീക്കം. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യശത്രുവായ സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ നല്‍കാനാണ് ബി.എസ്.പിയുടെ തീരുമാനം.
ഈ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കുമെന്ന് ബി.എസ്.പി. നേതാവും മുന്‍മുഖ്യമന്ത്രിയുമായ മായാവതി പ്രതികരിച്ചു. മുഖ്യമന്തിയായി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയായി കേശവ പ്രസാദ് മൗര്യയും ചുമതലയേറ്റതോടെയാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. യോഗി ആദിത്യനാഥ് അഞ്ചുതവണ തുടര്‍ച്ചായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗോരഖ്പൂര്‍. 11-നാണ് വോട്ടെടുപ്പ്.
ഖോരക്പൂരില്‍ ഉപേന്ദ്രദത്ത് ശു€യും ഫുല്പൂരില് കൗശലേന്ദ്ര സിങ് പട്ടേലുമാണ് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. എസ്.പി സ്ഥാനാര്‍ഥികളായി നരേന്ദ്ര പ്രതാപ് സിങ് പട്ടേലും പ്രവിണ്‍ നിഷാധ് എന്നിവരും കോണ്ഗ്രസ്ഥാര്ഥികളായി സുരേന്ദ്രകരീം മനീഷ് മിശ്ര എന്നിവരും മത്സരരംഗത്തുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ഒരുരാഷ്ട്രീയപ്പാര്ട്ടിയുമായും സഖ്യമില്ലെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും ഒന്നിച്ചുമത്സരിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മായാവതി അറിയിച്ചു. ആരുമായും സഖ്യത്തിലേര്പ്പെട്ടിട്ടില്ലെന്നു വാര്‍ത്താസമ്മേളനം വിളിച്ചു വ്യക്തമാക്കിയെങ്കിലും സമാജ്വാദി പാര്‍ട്ടിയുമായി സഖ്യരൂപീകരണത്തിനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞില്ല. ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യതകള്‍ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട ധാരണയ്ക്കനുസരിച്ചിരിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച മായാവതിയുടടെ പ്രതികരണം.
എസ്.പിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തുറന്നിട്ട മായാവതി സീറ്റ് വിഭജനത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ബിഹാറില്‍ ജെ.ഡി.യു.- ആര്.ജെ.ഡി. പാര്‍ട്ടികള്‍ സഖ്യത്തിലേര്‍പ്പെട്ട് ബി.ജെ.പിയെ പരാജയപ്പെടുത്തിയെങ്കിലും പിന്നീട് സഖ്യം പൊളിഞ്ഞ് ജെ.ഡി.യു., ബി.ജെ.പി. പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് നീങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ തന്ത്രപരമായ നീക്കം.






