ത്രിപുരയില്‍ ലെനിന് പ്രതിമ തകര്‍ക്കുകയും സി.പി.എം ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളെ പരോക്ഷമായി ന്യായീകരിച്ച് ഗവര്‍ണര്‍ തതാഗഥാ റോയി. നേരത്തെ രാജീവ് ഗാന്ധി പ്രതിമ തകര്‍ത്തതിന് പകരം ഇപ്പോള്‍ ലെനിന് പ്രതിമ തകര്‍ക്കുന്നതിനെ കാണ്ടാല്‍ മതിയെന്ന പരോക്ഷ സൂചന നല്‍കുന്നതായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണറുടെ ട്വീറ്റിനെ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.
എന്നാല്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവം നടന്നത് യഥാര്‍ത്ഥത്തില്‍ ത്രിപുരയിലല്ല. ആന്ധ്ര സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടത്. തെലങ്കാന രൂപീകരിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയു അന്‍പതോളം എം.എല്‍.എമാരും മൂന്ന് മന്ത്രിമാരും രാജിവയ്ക്കുകയും ചെയ്തിരുന്നു.
ഈ സംഭവം ത്രിപുരയില്‍ നടന്നുവെന്ന രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.






