
തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജ് എംപിക്കു ക്ലീന്‍ ചിറ്റ്. ജോയ്സ് ജോര്‍ജിനു അനുകൂലമായി പോലീസാണ് കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മൂന്നാര്‍ ഡിവൈഎസ്പിയാണ് തൊടുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്നും,കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി വേണമെന്നും പോലീസ് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പണം നല്കി ഭൂമി വാങ്ങിയത് ജോയ്സ് ജോര്‍ജിന്റെ പിതാവാണ്. ഈ ഭൂമിക്കു സര്‍ക്കാര്‍ പിന്നീട് പട്ടയം നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോര്‍ജ് ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം. കൊട്ടാക്കമ്പൂര്‍ വിവാദ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ തരിശു ഭൂമിയെന്ന് കണ്ടെത്തിയതിനാലാണു ദേവികുളം സബ് കലക്ടര്‍ വി.ആര് പ്രേംകുമാറിന്റെ നടപടി.






