
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി വിട്ട് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാളിനെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മോഡിയുടെ കടുത്ത വിമര്‍ശകനായിരുന്ന നരേഷ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നരേഷിന് അംഗത്വം നല്കി.
സമാജ്വാദി പാര്‍ട്ടിയുടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജയാ ബച്ചനാണ് പാര്‍ട്ടി നല്‍കിയത്. ബോളിവുഡ് സിനിമകളില്‍ ഡാന്‍സ് കളിക്കുന്നവര്‍ക്ക് തന്റെ സീറ്റ് നല്‍കിയെന്നായിരുന്നു ഇതിനെതിരെ നരേഷിന്റെ വിമര്‍ശനം.
എന്നാല്‍ നരേഷിന്റെ പ്രസ്താവനയോട് യോജിക്കാന്‍ കഴിയില്ലെന്ന് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. നരേഷ് അഗര്‍വാളിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജയാ ബച്ചനെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണ്-സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
പ്രതിപക്ഷ നിരയിലെ ശക്തനായ മോഡി വിമര്‍ശകനായിരുന്നു നരേഷ് അഗര്‍വാള്‍. സമാജ്വാദി പാര്‍ട്ടിയില്‍ മുലായം വിഭാഗക്കാരനായിരുന്നു അദ്ദേഹം പിന്നീട് തഴയപ്പെട്ടു. രാജ്യസഭാ സീറ്റിലും പരിഗണന കിട്ടാതെ വന്നതോടെ എസ്.പി എം.എല്‍.എയായ മകനൊപ്പം നരേഷ് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.







Comments