ഹൈദരാബാദ്: തെലുങ്കാനയില്‍ നിന്നും 26 കുട്ടികളെ ബാലവേലയില്‍ നിന്നും രക്ഷിച്ചു. ഹൈദരാബാദില്‍ കരാര്‍ ജോലിക്കായെത്തിയവരെയാണ് പോലീസ് രക്ഷിച്ചത്. ഇവരെക്കൊണ്ട് ജോലി ചെയിച്ച ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചില തൊഴിലാളികള്‍ ചേര്‍ന്ന് 200 ഓളം കുട്ടികളെ ധനപൂര്‍ എക്സപ്രസില്‍ എത്തിച്ചു എന്ന സന്നദ്ധസംഘടനയുടെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇനിയും കുട്ടികള്‍ ഇത്തരത്തില്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടോ എന്നും ഹൈദരാബാദ് ജില്ലാ ശിശുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധനയില്‍ വനിതാ ശിശുക്ഷേമ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവരും പങ്കെടുത്തു. ബീഹാറില്‍ നിന്നുള്ള കുട്ടികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.






