
ന്യുഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായ്ക്കെതിരായ വാര്‍ത്ത നല്കുന്നതില് നിന്ന് ന്യൂസ് പോര്‍ട്ടല്‍'ദി വയറി'നെ തടയുകയും മാനനഷ്ടക്കേസില്‍ നടപടി സ്വീകരിക്കുകയും ചെയ്ത കീഴ്ക്കോടതി നടപടിക്ക് സുപ്രീം കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. ഏപ്രില്‍ 12ന് ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് സ്റ്റേ. ഹര്‍ജിയില്‍ ജയ് ഷായും മറ്റു കക്ഷികളും മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹര്‍ജി പരിഗണിക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കും കോടതിയുടെ വിമര്‍ശനമുണ്ടായി. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗ് വിമര്‍ശിച്ച കോടതി മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇലക്ട്രോണിക് മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകണമെന്നും നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മാധ്യമങ്ങള്‍ സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളാണ് നല്‍കുന്നതെന്നും അശ്ലീലമായി റിപ്പോര്‍ട്ടു ചെയ്യുന്നുവെന്നും അത് ജയ് ഷായുടെ സല്പേര് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ജയ് ഷായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിംഗ് ആലങ്കാരികമായി മാറിക്കഴിഞ്ഞുവെന്നും കുറ്റപ്പെടുത്തി.
എന്നാല്‍ മാധ്യമങ്ങളെ ഇത്തരത്തില്‍ ശ്വാസംമുട്ടിച്ചാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒന്നും ചോദിക്കാന്‍ കഴിയില്ലെന്ന് ന്യൂസ് പോര്‍ട്ടലിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ 3ആസ്തി 16,000 മടങ്ങ് വര്‍ധിച്ചുവെന്നാണ് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെ ജയ്ഷാ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോര്‍ട്ടലിനെതിരെ കേസ് നല്‍കുകയായിരുന്നു. ഇത് പരിഗണിച്ച ഗുജറാത്ത് മജിസ്ട്രേറ്റ് കോടതി ജയ് ഷായ്ക്കെതിരായ വാര്‍ത്തകള്‍ നല്കുന്നതില് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതോടെയാണ് പോര്‍ട്ടല്‍ സുപ്രീം കോടതിയെ സമീപിച്ചത്.






