
ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സില്‍(ലോക സന്തോഷ സൂചിക) ഇന്ത്യയ്ക്ക് 133 സ്ഥാനം. 156 രാജ്യങ്ങളില്‍ നടത്തിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ര്ട സഭ ഈ കണക്ക് പ്രസിദ്ധീകരിച്ചത്.
പട്ടികയില്‍ ഒന്നാം സസ്ഥാനം ഫിന്‍ലന്‍ഡിനാണ്. പാകിസ്താനും നേപ്പാളും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ്. പാകിസ്താന് പട്ടികയില്‍ 75 മതും നേപ്പാള്‍ 101-മത് സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 122-ാം സ്ഥാനമായിരുന്ന ഇന്ത്യ ഇത്തവണ 11 സ്ഥാനങ്ങള്‍ പിന്നോട്ട് പോയി. എല്ലാ വര്‍ഷവും ഇന്ത്യയുടെ നിലവാരം താഴെ പോവുകയാണ്.
അതേസമയം പാകിസ്ഥാന് നിലവാരം മെച്ചപ്പെടുത്തുന്നുണ്ട്.
യു എന്‍ സസെ്റ്റയിനബിള് ഡെവലപ്മെന്റ് സൊല്യൂഷന് നെറ്റ്വര്‍ക്കാണ് പട്ടിക തയ്യാറാക്കിയത്. ജിഡിപി, ജനതയുടെ ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.






