
ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം. ഹൈദരാബാദിനും, ചെന്നൈയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ചെന്നൈയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശമെത്തിയ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.






