
ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടിട്ടില്ലെന്നും പരിക്കേറ്റിട്ടില്ലെന്നും ഡെറാഡൂണ്‍ പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട കാറില്‍ ഷമിയില്ലായിരുന്നെന്നും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നുമാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഷമി ഞായറാഴ്ച ഡെറാഡൂണ്‍ വിട്ടു. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹങ്ങളില്‍ ഒന്ന് അപടത്തില്‍പ്പെട്ടു. ഷമി ഈ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
അടുത്തിടെ ഭാര്യ ഹസിന് ജഹാന് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തു വന്നിരുന്നു. ഇരുവര്‍ക്കുമിടയിലെ കുടൂംബ പ്രശ്നങ്ങള്‍ക്കു പുറമെ കളിക്കളത്തില്‍ ഒത്തുകളി നടത്തിയെന്ന ആരോപണവും ഹസിന് ഉയര്‍ത്തി. പിന്നാലെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തുകയും ഷമി തെറ്റുകാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് റദ്ദാക്കിയ വേതന കരാര്‍ ബി.സി.സി.ഐ പുനസ്ഥാപിച്ചിരുന്നു.





