കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ലക്ഷദ്വീപില്‍ നിന്നും എത്തിയ ചോപ്പറാണ് തെന്നിമാറിയത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് റണ്‍വേ അടച്ചിടുകയും വ്യോമഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്യേണ്ട പത്തിലധികം വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇത് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന.






