
കോഴിക്കോട് : കീഴാറ്റൂരിലെ സമരത്തിലുള്ളത് വയല്‍ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് എഴുത്തുകാരന് എം.മുകുന്ദന്. നാടിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കണം എന്നതില്‍ സംശയമില്ല, എന്നാല്‍, പരിസ്ഥിതി വാദം വെറും പൈങ്കിളി ആകരുതെന്നും എം മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി അടക്കമുള്ളവരുടെ രാഷ്ട്രീയ മുതലെടുപ്പാണ് കീഴാറ്റൂരില്‍ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ നാടിന് ആവശ്യമാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റോഡ് നിര്‍മ്മാണത്തിനായി വയല്‍ഭൂമി ഉപയോഗിച്ചിട്ടുള്ളതാണ്. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് ആവശ്യത്തിന് നഷ്ടപരിഹാരവും നല്‍കണമെന്നും ഇക്കാര്യങ്ങളെല്ലാം വയല്‍ക്കിളികള്‍ക്ക് മനസിലാകും വിധം ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും എം മുകുന്ദന് കൂട്ടിച്ചേര്‍ത്തു.






