
ബംഗലുരു: തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ കര്‍ണാടകയിലെ 224 മണ്ഡലങ്ങളില്‍ നിന്നായി 18 ലക്ഷം മുസ്ളീം വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും കാണാതായി. കഴിഞ്ഞ മാസം 28 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയും 2011 ലെ സെന്‍സസും തമ്മിലുള്ള താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ശിവാജി നഗര്‍ മണ്ഡലയത്തില് ഒരു വോട്ടര്‍ മാത്രമുള്ള 8900 വീടുകളുമുണ്ട്.
സെന്റര്‍ഫോര്‍ റിസര്‍ച്ച് ആന്റ് ഡിബേറ്റ്സ് ഇന്‍ ഡവലപ്മെന്റ് പോളിസീസ് എന്ന ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എന്‍ജിഒ യുടേതാണ് റിപ്പോര്‍ട്ട്. പേരുകള്‍ വോട്ടര്‍പട്ടികയില്‍ കാണാതിരിക്കുക വോട്ടര്‍ ഐഡി നല്‍കാതിരിക്കുക തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് ഈ കണക്കുകള്‍. 1.28 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയിലില്ലാത്ത 16 നിയമസഭാ മണ്ഡലങ്ങളുണ്ടെന്ന് കണ്ടെത്തി.
കഴിഞ്ഞ സെന്‍സസ് റിപ്പോര്‍ട്ടും കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയും താരതമ്യപ്പെടുത്തിയാല്‍ ശിവാജിനഗര്‍ മണ്ഡലത്തില്‍ ഒരു വോട്ടര്‍ മാത്രമുള്ള 8900 വീടുകളുണ്ട്. ഈ മേഖലയിലെ മൊത്തം മുസ്ളീം വീടുകള്‍ 18,453 ആണെന്നിരിക്കെ ഈ കണക്ക് 40 ശതമാനം വരും. ഇക്കാര്യത്തില്‍ മുസ്ളീം വോട്ടേഴ്സ് ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ്സൈറ്റും ഒരു ആപ്പും സംഘടന വികസിപ്പിച്ചിട്ടുണ്ട്. പത്രികാ സമര്‍പ്പണത്തിന്റെ അവസാന തീയതി വരെ പേര് ചേര്‍ക്കാനാകും.






