ആലപ്പുഴ: രാജ്യത്തിന്റെ നിയമം വച്ച് സഭാനിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്നും സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണെങ്കിലും ദൈവത്തിന്റെ നിയമത്തിന് പ്രാമുഖ്യം നല്‍കണമെന്നും കര്‍ദിനാള്‍ ആരോപിച്ചു.
കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവുമെന്നും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും ആലഞ്ചേരി പറഞ്ഞു. രാജ്യത്തിന്റെ നിയമങ്ങളെ വച്ച് ദൈവത്തിന്റെ നീതിയെ അളക്കാന്‍ ശ്രമിക്കരുതെന്നും കര്‍ദിനാള്‍ ദുഖവെള്ളി പ്രാര്‍ഥനയ്ക്കിടെ വ്യക്തമാക്കി.
ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ദുഖവെള്ളി പ്രാര്‍ഥനയ്ക്കിടെയായിരുന്നു കര്‍ദ്ദിനാള്‍ പരാമര്‍ശം. ഭൂമി ഇടപാടില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് സഭാ നിയമത്തെ മുറുക്കെ പിടിച്ച് കര്‍ദ്ദിനാള്‍ സംസാരിച്ചത്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.






