
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നും എഴുത്തുകാരന് ചേതന്‍ ഭഗത്തിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇനിയും വൈകിക്കാനാകില്ല. രാജ്യത്ത് ഒട്ടേറെകാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ ചേരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. രാഹുല്‍ഗാന്ധിയോടൊപ്പം ചേര്‍ന്ന് ഒരു പുതിയ നല്ല ഇന്ത്യയെ കെട്ടിപ്പെടുക്കണമെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒരു ലിങ്കും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ കഥയാകെ മാറും. ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ വിക്കീപീഡിയ പേജിലേക്കാണ് ലിങ്ക് എത്തുക. പക്ഷെ ലിങ്ക് ശ്രദ്ധിക്കാതെ ട്വീറ്റ് മാത്രം വായിച്ച നിരവധി ഫോളോവേഴ്സ് ചെതന്‍ ഭഗത്തിന് ആശംകള്‍ നേര്‍ന്നു.







Comments