ന്യൂഡല്‍ഹി: ദളിത് സംഘടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. പട്ടികജാതി, വര്‍ഗ പീഡന നിയമത്തില്‍ ഇളവ് വരുത്തിയ സുപ്രീം കോടതി ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ്. പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതിന് മേലുദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണെന്ന ഭേദഗതിയാണ് സുപ്രീം കോടതി കൊണ്ടുവന്നത്. നിയമം ദുരുപയോഗം ചെയ്യാതിരിക്കാനാണെന്നാണ് ഭേദഗതിയെന്നാണ് സുപ്രീം കോടതി വിശദീകരണം.
ഭാരത ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് €ാസുകളിലെ പുനഃപരീക്ഷ മാറ്റിവച്ചു. പഞ്ചാബില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ബന്ദാണെങ്കിലും പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് പരീക്ഷ മാറ്റിയത്. പഞ്ചാബ് സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി സി.ബി.എസ്.ഇ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഭാരത ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെ 32 ശതമാനം ദളിതരുള്ള പഞ്ചാബില്‍ സര്‍ക്കാര്‍ പൊതുഗതാഗതം നിര്‍ത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും എസ്.എം.എസ് സേവനങ്ങളും നിര്‍ത്തിവച്ചു. പി.എസ്.ഇ.ബി പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതാ സ്ഥലങ്ങളില്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചു.
കോണ്‍ഗ്രസ്, ഭാരിപ് ബഹുജന്‍ മഹാസംഘ്, ജനതാദള്‍, സി.പി.ഐ എന്നീ പാര്‍ട്ടികളും വിവിധ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ സേവാദള്‍, ജാതി ആന്ദ് സംഘര്‍ഷ് സമിതി, സംവിധാന്‍ സംവര്‍ധന്‍ സമിതി, നാഷണല്‍ ദളിത് മൂവ്മെന്റ് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകളാണ് ബന്ദിന് പിന്തുണ നല്‍കുന്നത്.






