
ന്യൂഡല്‍ഹി: രാജീവ് ചന്ദ്രശേഖര്‍ എംപി റിപ്പബ്ളിക് ടിവിയുടെ ഉടമസ്ഥതയുള്ള എആര്‍ജി ഔട്ട്ലിയര്‍ ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രാജിവെച്ചു. ബി.ജെ.പി എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് രാജിവെയ്ക്കുന്നതെന്ന് അദ്ദേഹം ഔദ്യോഗികമായി ട്വിറ്ററിലൂടെ വിശദീകരിച്ചു.
ഇതുവരെ രാജ്യസഭയില്‍ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ഇത്തവണ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപി എംപിയായി ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയ ധാര്‍മ്മികത മുന്‍നിര്‍ത്തി രണ്ടു ചാനലുകളുടെയും മേധാവി സ്ഥാനത്തു നിന്നും രാജിവെച്ചത്.
ബി.ജെ.പികാരനായ രാജ്യസഭാ എംപി എന്ന നിലയില്‍ മാധ്യമങ്ങളെ നിയമന്ത്രിക്കുന്നതിലെ ധാര്‍മിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് രാജിവ് ചാനല്‍ മേധാവി സ്ഥാനത്തു നിന്നും പിന്‍വാങ്ങുന്നത്. എന്നാല്‍ രണ്ടു ചാനലുകളെയും ഓഹരി നിലനിര്‍ത്തിക്കൊണ്ടാണ് രാജി. ജൂപ്പിറ്റര്‍ കാപ്പിറ്റലിന് കീഴിലാണ് മലയാളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നാണ് രാജീവ് രാജിവെക്കുന്നത്.
2006 മുതല്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖരന്‍. രാജീവ് ചന്ദ്രശേഖര്‍, അര്‍ണാബ് ഗോസ്വാമി, അര്‍ണാബിന്റെ ഭാര്യ സമ്യബ്രത തുടങ്ങിയവരാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. നവംബര്‍ 24, 2016ലാണ് രാജീവ് ബോര്‍ഡ് ഡയറക്ടറായത്. ജൂപിറ്റര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സിന്റെ ചെയര്‍മാനാണ് രാജീവ് ചന്ദ്രശേഖര്‍. ഈ കമ്പനിയാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ പ്രഭ, സുവര്‍ണ ന്യൂസ്, റേഡിയോ ഇന്‍ഡിഗോ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ മുതല്‍മുടക്കിയിരിക്കുന്നത്.