ചെങ്ങന്നൂര്‍: മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ സ്വദേശി മനോജ് ജോണാണ് പിടിയിലായത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അശ്ലീല പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ ആയ ശോഭന കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം തുടങ്ങിയത്. ചെങ്ങന്നൂരില്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച ശോഭനാ ജോര്‍ജ് ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുത്തിരുന്നു.






