പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പരിശോധന അതീവ സുരക്ഷയോടെ പൂര്‍ത്തിയായി. മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രത്തിലെ രത്നഭണ്ഡാരങ്ങളില് പരിശോധന നടത്തുന്നത്. മൂന്നു രത്നഭണ്ഡാരങ്ങളില് പുറത്തുള്ള രണ്ടെണ്ണം മാത്രമാണ് തുറന്നു പരിശോധിച്ചത്. ഇതില്‍ ഒന്നിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, അകത്തുള്ള രത്നഭണ്ഡാരം ഇപ്പോഴും അതീവ രഹസ്യമായി തുടരുകയാണ്. മറ്റു പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പരിശോധക സമിതി അംഗം തദാവു കരണ്‍ ഹിമാന്‍ഷു പട്നായിക് വ്യക്തമാക്കി. ഭണ്ഡാരങ്ങളുടെ ചുമരും, തറയും, മേല്‍ക്കൂരയുടെയും സുരക്ഷ മുന്നില്‍ക്കണ്ടാണ് പരിശോധന നടത്തിയത്.
പുരി കലക്ടര്‍, എസ്പി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മൂന്ന് എന്ജീനീയര്മാര്, എഎസ്ഐ കോര്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍, രത്ന ഭണ്ഡാര്‍ ഉപസമിതിയുടെ രണ്ടു പ്രതിനിധികള്‍,ക്ഷേത്രം കാവല്‍ സമിതി പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനൊപ്പം ഒഡീഷ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗതപതി മഹാരാജയുടെ പ്രതിനിധിയും ഉണ്ടായിരുന്നു. 12-ാം നൂറ്റാണ്ടിലെ ഈ രനഭണ്ഡാരം 1984 ലാണ് തുറന്നത്. അന്ന് ഏഴില്‍ മൂന്നു അറകള്‍ മാത്രമാണ് തുറന്നു പരിശോധന നടത്തിയത്. കര്‍ശന ഉപാധികളോടെയായിരുന്നു സംഘം പരിശോധന നടത്തിയത്.
ക്ഷേത്രത്തിനകത്ത് പരമ്പരാഗതമായി ഉപയോഗിക്കുന്ന തോര്‍ത്തിനു സമാനമായ വസ്ത്രമാണ് സംഘം ധരിച്ചത്. എല്ലാ പ്രവര്‍ത്തനങ്ങളും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഭണ്ഡാരത്തിനുള്ളില്‍ കാണുന്നതൊന്നും പുറംലോകത്തെ അറിയിക്കരുതെന്ന പ്രതിജ്ഞ എടുത്താണ് പരിശോധക സംഘം അകത്തു പ്രവേശിച്ചത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ക്ഷേത്രവും ക്ഷേത്ര പരിസരവും.

Comments