More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആകാശ് തില്ലങ്കേരിക്കു ജയിലില്‍ കാമുകിയുമായി നീണ്ട കൂടിക്കാഴ്ച ; 20 മാസത്തിനിടെ 193 ദിവസവും പരോള്‍; കണ്ണൂര്‍ ജയില്‍ ഭരണം കുഞ്ഞനന്തന്റെ പിടിയില്‍

Authored by Web Desk | Last updated: 07 Apr 2018, 8:03 AM | 2 min read

Print
ആകാശ് തില്ലങ്കേരിക്കു ജയിലില്‍ കാമുകിയുമായി നീണ്ട കൂടിക്കാഴ്ച ; 20 മാസത്തിനിടെ 193 ദിവസവും പരോള്‍; കണ്ണൂര്‍ ജയില്‍ ഭരണം കുഞ്ഞനന്തന്റെ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അവസാനവാക്ക് 'അനന്തേട്ടന്‍'!. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന സി.പി.എം. പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനാണു ജയില്‍ ജീവനക്കാരും തടവുകാരും ഭയഭക്തിയോടെ വിളിക്കുന്ന ''അനന്തേട്ടന്‍''. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നതോടെ എന്നും വിവാദത്തിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭരണം നടത്തുന്നതു കുഞ്ഞനന്തനാണെന്ന് ഉദ്യോഗസ്ഥരും തടവുപുള്ളികളും സാക്ഷ്യപ്പെടുത്തുന്നു.


ഇഷ്ടംപോലെ പരോള്‍ നേടിയെടുത്തു മിക്കവാറും പുറത്താണെങ്കിലും ജയിലിലെ െദെനംദിന കാര്യങ്ങളിലെല്ലാം കുഞ്ഞനന്തന്‍ ഇടപെടുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 20 മാസത്തിനിടെ 193 ദിവസമാണു കുഞ്ഞനന്തനു പരോള്‍ അനുവദിച്ചത് ഷുെഹെബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു പ്രതിശ്രുതവധുവുമായി ജയിലില്‍ മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ ജയില്‍ അധികൃതര്‍ വഴങ്ങിയതു കുഞ്ഞനന്തന്റെ സമ്മര്‍ദം മൂലമാണെന്നാണ് വിവരം.


ജയില്‍ ജീവനക്കാര്‍ക്കു പ്രതികളുമായി വ്യക്തിബന്ധം പാടില്ലെന്നാണു നിയമമെങ്കിലും കുഞ്ഞനന്തന്റെ മകളുടെ ഗൃഹപ്രവേശനത്തിന് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നതും വിവാദമായിരുന്നു. 2014 ജനുവരിയിലാണു കുഞ്ഞനന്തനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സി.പി.എം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയാ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ഇത്തവണ പരോളിലെത്തിയാണ് കുഞ്ഞനന്തന്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തത്. സി.പി.എം. തടവുകാര്‍ കൂടുതലുള്ള കണ്ണൂര്‍ ജയിലില്‍ കുഞ്ഞനന്തന്റെ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉപദേശകനായുളള ജയില്‍ സമിതിയും സമ്മര്‍ദം ചെലുത്തുന്നുണ്ട്.


മുന്‍സര്‍ക്കാരിന്റെ കാലത്തെ മിക്ക ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെയാണ് സി.പി.എം. തടവുകാര്‍ കണ്ണൂര്‍ ജയിലിന്റെ നിയന്ത്രണം പൂര്‍ണമായും െകെയടക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് അടുത്തിടെ എന്നും വിവാദങ്ങളാണ്. ഏറ്റവും ഒടുവിലത്തേതാണ് ജയില്‍ അധികൃതര്‍ അറിയാതെ തടവുകാര്‍ പിരിവിട്ടു ടെലിവിഷന്‍ വാങ്ങിയത്. സി.പി.എം. തടവുകാരുടെ ബ്ലോക്കിലാണ് ടി.വി. സ്ഥാപിച്ചത്. സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ടി.വി. പിടിച്ചെടുത്തു.


ഇതേക്കുറിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്കിതേക്കുറിച്ച് അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അതീവസുരക്ഷയുളള ജയിലിലില്‍ ഇത്രയും വലിയ ടിവി എങ്ങനെവന്നു എന്നതാണ് സംശയം. സി.പി.എം തടവുകാര്‍ക്ക് ബന്ധുക്കളുടെ രോഗത്തിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി തടവുപുള്ളികള്‍ക്ക് അടിയന്തര പരോള്‍ അനുവദിക്കുന്നത് വ്യാപകമാണ്. ടി.പി. കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സാസൗകര്യം ഒരുക്കിയ സംഭവം ഏറെ വിവാദമായിരുന്നു. രോഗങ്ങളൊന്നുമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തത്.


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം. തടവുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ജയില്‍ ഭരണത്തിനെതിരേ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.



Tags

  • tp chandrasekharan
  • murder
  • pk kunjananthan
  • kannur prison

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

മന്ത്രി പങ്കെടുത്ത പരിപാടിക്ക് പോകാന്‍ സെക്രട്ടറി വാഹനം നല്‍കിയില്ല ; പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് 15 കിലോമീറ്റര്‍ സൈക്കിളോടിച്ച്

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ബന്ധം രഹസ്യമായി സൂക്ഷിക്കണം; തന്നെക്കുറിച്ച് ഒന്നും പറയരുത്; ഇലോൺ മസ്ക് പങ്കാളിക്ക് നൽകിയ ഓഫർ ഞെട്ടിക്കും!

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി

ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല ; ആരോഗ്യരംഗം പൂര്‍ണ പരാജയമെന്ന് പിണറായി

കാക്കനാട് സൈക്കിൾ അപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് പൊലീസ് പരിശോധന

കാക്കനാട് സൈക്കിൾ അപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് പൊലീസ് പരിശോധന

കൊച്ചി അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പൊലീസ് പിടിയിൽ

കൊച്ചി അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പൊലീസ് പിടിയിൽ