
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനും തിരിച്ചടി. കൊല്‍ക്കത്തയുടെ സുനില്‍ നരെയെനും ഐ.പി.എല്‍ കളിക്കണമെങ്കില്‍ വലയ കടമ്പ കടക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാക് സൂപ്പര്‍ ലീഗില്‍ സംശയകരമായ രീതിയില്‍ പന്തെറിഞ്ഞതാണ് നരെയെന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഐ.പി.എല്‍ കളിക്കണമെങ്കില്‍ നരെയന്റെ ബോളിംഗ് ആക്ഷന്‍ പരിശോധിക്കേണ്ടിവരും. ഏതെങ്കിലും ബി.സി.സി.ഐ അംഗീകൃത ക്ലിനിക്കിലാണ് നരെയെന്റെ ബോളിംഗ് ആക്ഷന്‍ പരിശോധിക്കുക. പരിശോധയില്‍ പരാജയപ്പെട്ടാല്‍ നരെയെന് ഈ ഐ.പി.എല്ലില്‍ പുറത്തിരിക്കേണ്ടി വരും. ഇത് കൊല്‍ക്കത്തന്‍ ടീമിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.





