
ഗാങ്ടോക്ക്: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് രംഗത്ത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ ഇന്ദ്രേഷ് കുമാറാണ് ചൈനീസ് ഉല്പന്നങ്ങള് ഉപേക്ഷിച്ച് രാജ്യത്തെ സാമ്പത്തീകമായി തളര്‍ത്തണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുന്നത്.
ചൈനയെ സൈനീകമായി നേരിടുക എന്നത് പ്രയാസകരമായ ഒന്നാണ്. അതിനാല്‍ സാമ്പത്തീകമായി അവരെ തളര്‍ത്തുകയാണ് വേണ്ടതെന്നും ഒരു പുസ്തകപ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് രാജ്യങ്ങള്‍ ചൈനീസ് വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നത് വഴിമാത്രമെ ബീജിങ്ങിനെ ആകുലതപ്പെടുത്താന് സാധിക്കു എന്നും ഇന്‍ടോ ടിബറ്റന്‍ ഫ്രണ്ട്ഫിപ്പ് സൊസൈറ്റിയുടെ സ്ഥാപകനായ ഇന്ദ്രേഷ് വിലയിരുത്തുന്നു.
ചൈനയോട് അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുടേയും ഭാഗങ്ങള്‍ കൈയടക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളുമായി നല്ലബന്ധമാണെന്ന് ചൈന പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ അടയാളമായ തീതുപ്പുന്ന ഡ്രാഗണ്‍ മറ്റ് മൃഗങ്ങള്‍ക്ക് ശല്യമാകുന്നത് എല്ലാവരും മനസ്സിലാക്കണമെന്നും കുമാര്‍ പറഞ്ഞു.






