
അച്ഛനെ മര്‍ദ്ദിച്ചവര്‍ക്കൊപ്പം മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ല; പോലീസിനെ പ്രതിക്കൂട്ടിലാക്കി മരിച്ച വാസുദേവന്റെ മകന്
വരാപ്പുഴ : അച്ഛനെ മര്‍ദ്ദിച്ചവര്‍ക്കൊപ്പം മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് വീടുകയറി ആക്രമിച്ച സംഭവത്തില്‍ ജീവനൊടുക്കിയ വാസുദേവന്റെ മകന് വിനീഷ്. വീട്ടില്‍ കയറി ബഹളം വെച്ചത് ദേവസ്വംപാടുത്തു തന്നെയുള്ള മറ്റൊരു ശ്രീജിത്താണെന്നും വിനീഷ് മൊഴി നല്കി. പോലീസിനെ വെട്ടിലാക്കുന്നതാണ് വിനീഷിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.
ആക്രമിച്ചത് 14 അംഗ സംഘമാണെന്നും പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാമെന്നും വിനീഷ് പറയുന്നു. മരിച്ച ശ്രീജിത്ത് തന്റെ സുഹൃത്തും ഒന്നിച്ച് ജോലിക്ക് പോകുന്ന ആളുമാണ്. അന്നു രാവിലെയും ഞാന്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നും വീട്ടില്‍ കയറി ബഹളം വെച്ചത് ശ്രീജിത്തോ സഹോദരന് സജിത്തോ അല്ലെന്നും വിനീഷ് പറഞ്ഞു.
14 അംഗ അക്രമി സംഘത്തിലെ ആറു പേരെ കണ്ടാല്‍ അറിയാം. ഇവരുടെ പേരാണ് പോലീസില്‍ പറഞ്ഞത്. അതില്‍ മരിച്ച ശ്രീജിത്തിന്റെയോ സഹോദരന് സജിത്തിന്റെയോ പേരില്ലെന്നും വിനീഷ് പറയുന്നു.
അമേരിക്കയില്‍ വിനോദയാത്രക്ക് പോയ മലയാളി കുടുംബത്തെ കാണാതായി
കാലിഫോര്‍ണിയ: അമേരിക്കയില്‍ വിനോദയാത്രക്ക് പോയ മലയാളി കുടുംബത്തെ കാണാതായി. ഗുജറാത്തിലെ സൂറത്തില്‍ നിന്നും സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബവുമാണ് തിരോധാനപ്പെട്ടിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ വച്ചാണ് തിരോധാനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പോര്ട്ടലന്റിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ വധം : മുഖ്യപ്രതി അലിഭായി കസ്റ്റഡിയില്‍
തിരുവനന്തപുരം: മുന്‍ റേഡിയോജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സ്വാലിസ് ബിന്‍ ജലാല്‍ എന്ന അലിഭായിയെ കസ്റ്റഡിയില്‍ എടുത്തു. ഖത്തറില്‍ നിന്നും കേരളത്തില്‍ ഇറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അലിഭായിലെ പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഖത്തറിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
മകള്‍ക്ക് സീറ്റ് ലഭിച്ചില്ല; ബി.ജെ.പിയില്‍ ചേര്‍ന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു
ബംഗളുരു: മുന്‍ കോണ്‍ഗ്രസ് നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ എസ്.എം കൃഷ്ണ ഒരു വര്‍ഷം മുന്‍പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ ബി.ജെ.പിയില്‍ കാര്യമായ പരിഗണന ലഭിച്ചില്ല. മകള്‍ക്ക് നിയമസഭാ സീറ്റ് ലഭിക്കാത്തതും കൃഷ്ണയെ നിരാശനാക്കി.
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
ന്യൂഡല്‍ഹി: ഒന്‍പത് വര്‍ഷത്തിന് ശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ എന്ന ആവശ്യം നടപ്പിലാക്കുന്നു. കരസേനയ്ക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നതിനാണ് പ്രതിരോധമന്ത്രാലയം കരാറൊപ്പിട്ടിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് കരാര്‍.
639 കോടി ചെലവില്‍ എസ്എംപിപി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യത്തിനായി നിര്‍മ്മിക്കുക. ഇത് മുഴുവനും മൂന്ന് വര്‍ഷംകൊണ്ട് സൈന്യത്തിന് വിതരണം ചെയ്യുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാകും ഇത് നിര്‍മ്മിക്കുക.