
കൊച്ചി : മൈക്രോ ഫൈനാന്‍സ് കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. എഫ്.ഐ.ആര് റദ്ദാക്കാനാകില്ലെന്ന് അറിയിച്ച ഹൈക്കോടതി മികറ്റ ട്രാക്ക് റെക്കോര്‍ഡുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും വ്യക്തമാക്കി.
നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നീക്കം. മുന്‍ അന്വേഷണത്തിലെ പാളിച്ചകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
എട്ടു മാസത്തെ സാവകാശമാണ് അന്വേഷണത്തിന് അനുവദിച്ചിരിക്കുന്ന സമയം. വിജിലന്‍സിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, പിന്നാക്കക്ഷേമ കോര്പറേഷന് എം.ഡി എന്‍ നജിബിനെ കേസില്‍ നിന്നും ഒഴിവാക്കി.






