
ഗോള്‍ഡ്കോസ്റ്റ്(ഓസ്ട്രേലിയ): കോമണ്‍വെല്‍ത്ത് ശഗയിംസില് ഇന്ത്യയ്ക്ക് 15-ാം സ്വര്‍ണ്ണം. വനിതകളുടെ ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ തേജസ്വിനി സാവന്താണ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്.ഇതേ വിഭാഗത്തില്‍ അന്‍ജും മുദ്ഗിലിനാണ് വെള്ളി.
457.9 പോയിന്റുമായി സാവന്ത് സ്വര്‍ണ്ണം നേടിയപ്പോള്‍ 455.7 പോയിന്റുമായാണ് അന്‍ജും മുദ്ഗില് വെള്ളി നേടിയത്. തേജസ്വിനി യാദവ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇവന്റില്‍ ഇന്നലെ വെള്ളി നേടിയിരുന്നു. ഇതോടെ 15 സ്വര്‍ണ്ണവും എട്ടു വെള്ളിയും 10 വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 32 ആയി.
ഗോള്‍ഡ് കോസ്റ്റിലെ സ്വര്‍ണ്ണ, വെള്ളി നേട്ടത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തേജസ്വിനി യാദവിന്റെ ആകെ മെഡല്‍വേട്ട ഏഴായി.2006 മെല്‍ബണില്‍ 10 മീറ്റര്‍ റൈഫിളിലും 10 മീറ്റര്‍ എയര്‍ റൈഫിളിലും താരം സ്വര്‍ണ്ണം ചുടിയിരുന്നു.






