
ഗോള്‍ഡ്കോസ്റ്റ്: മേരി കോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണ്ണം.വനിതകളുടെ ബോക്സിങ്ങില്‍ 45-48 കിലോഗ്രാം ഫൈനലില്‍ മേരികോം സ്വര്‍ണ്ണം ചൂടിയത്. അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രീസ്റ്റീന ഒകുഹാരെയെ ഇടിച്ചിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിസില്‍ ആദ്യ സ്വര്‍ണ്ണം നേടിയത്. എതിരാളിയെ 5-0 ന് ഇടിച്ചിട്ടാണ് മേരികോം ഇന്ത്യന്‍ ഇടിമുഴക്കമായത്.
ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്. അഞ്ചു തവണ ലോക ചാമ്പ്യനും ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇതോടെ 18 സ്വര്‍ണ്ണവും 11 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ഗെയിംസില്‍ 43 മെഡലുകളായി.






