
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കിന്ന് സ്വപ്ന ഫൈനല്‍. വനിതാ സിംഗിള്‍സില്‍ സൈന നേഹ്വാള് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയിരുന്നു. പിന്നാലെ കാനഡയുടെ ലീ യെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവും ഫൈനലിലെത്തിയതോടെയാണ് ഇന്ത്യന്‍ ഫൈനലിന് കളമൊരുങ്ങിയത്.
നേരിട്ട ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കിയാണ് ലോക റാങ്കിംഗില്‍ മുന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്. സൈന നേഹ്വാളും പിവി സിന്ധുവും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഉറപ്പിച്ചുകഴിഞ്ഞു. ഇരു താരങ്ങളുടെയും കോച്ച് ഗോപിചന്ദാണ്. അതേസമയം ബഡ്മിന്റണ് പുരുഷ സിംഗിള്‍സില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്ത് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. മറ്റൊരു സെമി പോരാട്ടത്തില്‍ മലേഷ്യന്‍ താരവുമായി ഇന്ത്യന്‍ താരം എസ്.എച്ച് പ്രണോയ് മത്സരിക്കുകയാണ്. ഇരു താരങ്ങളും ഓരോ സെറ്റു നേടി മുന്നേറുകയാണ്.




