
തിരുവനന്തപുരം: കത്വയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഹര്‍ത്താലിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് രംഗത്ത്. ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഹര്‍ത്താലിന്റെ മറവില്‍ ചില സങ്കുചിത താത്പര്യക്കാര്‍ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിന് രാഷ്ര്ടീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ച് ആള്‍ക്കാരെ കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കുടുങ്ങരുതെന്നും കോടിയേരി ബാലകൃഷ്ണനും നേരത്തെ പ്രതികരിച്ചു.
ചില തീവ്രവാദ സംഘടനകള്‍ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സി.പി.എം നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.






