ഇന്ത്യന്‍ കായിക ലോകത്തിന് ബദ്ധവൈരികള്‍ തമ്മിലുള്ള പോര് ഇന്ത്യ പാക്കിസ്ഥാന് മത്സരം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബാഡ്മിന്റണില്‍ രാജ്യത്തു തന്നെയുള്ള രണ്ടു താരങ്ങള്‍ ബദ്ധവൈരികളായി മാറുകയാണ്. കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുന്ന ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ പി.വി. സിന്ധുവും സൈന നേഹ്വാളും തമ്മിലുള്ള പോരാട്ടം കളിക്കളത്തിന് പുറത്തേക്കും നീങ്ങുകയാണ്.
റിയോ ഒളിംപിക്സിലെ വെള്ളിമെഡല്‍ ജേതാവും ലോക മൂന്നാം നമ്പര്‍ താരവുമായ സിന്ധു അപ്രതീക്ഷിതമായാണ് പത്താം നമ്പര്‍ താരമായ ഇന്ത്യയുടെ തന്നെ സൈന നേഹ്വാളിനോട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അടിയറവ് പറഞ്ഞത്. പുല്ലേല ഗോപിചന്ദിനു കീഴില്‍ ഒരു കളരിയിലാണ് ഇരുവരും പരിശീലിക്കുന്നത്. ഗോള്‍ഡ്കോസ്റ്റിലെ സൈനയ്ക്കെതിരായ തോല്‍വിക്കു ശേഷമുള്ള സിന്ധുവിന്റെ ശരീര ഭാഷ ഇതുവരെ കണ്ടു ശീലിച്ചതായിരുന്നില്ല.
ഒളിംപിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ടിട്ടും പതറാതെ പുഞ്ചിരിച്ച സിന്ധു സൈനയ്ക്കെതിരായ തോല്‍വിക്കു പിന്നാലെ തീര്‍ത്തും നിരാശയായി. മാധ്യമങ്ങള്‍ക്കു മുമ്പില്‍ വലിയ പ്രതികരണങ്ങള്‍ക്കു പോലും നില്‍ക്കാതെയാണ് സിന്ധു കളം വിട്ടത്. ഗെയിംസിനിടെ പരിക്കിന്റെ പിടിയിലായിരുന്നു സിന്ധു. ഫിറ്റ്നെസില് തനിക്കുള്ള മേല്‍ക്കൈ സൈന മുതലെടുക്കുകയും ചെയ്തു.
സിന്ധുവിന് എന്നേക്കാള്‍ ഉയരമുണ്ട്, കാലുകള്‍ക്ക് നല്ല നീളവും. എന്നേക്കാള്‍ നന്നായി കോര്‍ട്ട് കവര്‍ ചെയ്തു കളിക്കാനാകും. എന്നാല്‍ എനിക്കു കോര്‍ട്ടു മുഴുവന്‍ ഓടി നടക്കണം. പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നുവെങ്കിലും വിജയിക്കാനായതില്‍ സന്തോഷമെന്നായിരുന്നു സൈനയുടെ പ്രതികരണം. സിന്ധുവിനെ കുത്താതെ കുത്തിയായിരുന്നു സൈനയുടെ പ്രതികരണം.
ഒരിക്കല്‍കൂടി വീണു, പക്ഷെ ഇനിയും എനിക്കേറെ മുന്നേറാനുണ്ട്. ഈ കളിക്കായി ജീവിതം സമര്‍പ്പിച്ച എനിക്ക് ഇനിയും വേദികളില്‍ പ്രകമ്പനം സൃഷ്ടിച്ച് വിജയിച്ചു കയറാനാകും. ഒരു സ്പോര്‍ട്സ് താരമെന്ന നിലയില്‍ എന്റെ യാത്രയിലെ ചെറിയൊരു വീഴ്ച മാത്രമാണ് കഴിഞ്ഞ ദിവസത്തെ തോല്‍വി. പക്ഷെ ഈ വീഴ്ചയ്ക്കു അധികായുസ്സില്ല. തന്റെ അശ്രദ്ധകൊണ്ട് മാത്രമാണ് ഫൈനലിലെ ഓരോ പിഴവുകളും സംഭവിച്ചത്. കഴിഞ്ഞ കളിയില്‍ ഞാന്‍ നന്നായി കളിച്ചില്ലെന്ന് അറിയാം. പക്ഷെ എന്റെ പോരാട്ടവീര്യം അവസാനിക്കില്ല. മികച്ച പ്രകടനം നടത്തി സ്വര്‍ണ്ണം നേടുമെന്ന് ഉറപ്പു നല്കുന്നു. ഒന്നാമതെത്തുക എന്നതാണ് എക്കാലത്തേയും എന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിക്കുന്നത്.

Comments