
തിരുവനന്തപുരം: വിദേശ വനിത ലിഗ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുമായി ലിഗയെ ചികിത്സ ഡോക്ടറും രംഗത്ത്. ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലായിരുന്നെന്നാണ് ലിഗയെ ചികിത്സിച്ച ഡോക്ടര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 21-നാണ് പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ മാനസിക നൈരാശ്യത്തിനായി ചികിത്സയ്ക്കെത്തിയത്. മൂന്നാഴ്ച്ച ലിഗയ്ക്ക് ചികിത്സ നല്‍കിയെന്നും, ലിഗയ്ക്ക റിസോര്‍ട്ടിന് പുറത്ത് പുകവലിക്കാന്‍ പോകുന്ന പതിവുണ്ടായിരുന്നെന്നും, കാണാതായ ദിവസം രാവിലെ അവര്‍ യോഗാ സെഷനില്‍ പങ്കെടുത്തിരുന്നില്ലെന്നും, ഡോക്ടര്‍ പറഞ്ഞു.






