
പന്ത് ചുരണ്ടല്‍ വിവാദത്തോടെ വിലക്ക് കിട്ടിയ ഡേവിഡ് വാര്‍ണര്‍ ഇപ്പോള്‍ പുതിയ പണിയുടെ തിരക്കിലാണ്. തന്റെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന്റെ താരം ഇപ്പോള്‍. വീട് നിര്‍മാണത്തിനെത്തിയ ആളുകളെ സഹായിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാണ്.
സാധനങ്ങള്‍ ഇറക്കിവെയ്ക്കാന്‍ വാര്‍ണര്‍ സഹായിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് നേരത്തെ ചിത്രം പങ്കുവെച്ചിരുന്നു. വീടു നിര്‍മ്മാണ സ്ഥലത്ത് മക്കളായ ഇവിയും ഇന്‍ഡിയും നില്ക്കുന്ന ചിത്രമാണ് കാന്‍ഡിസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം.
27 കോടി രൂപ മുടക്കിയാണ് വാര്‍ണര്‍ സിഡ്നിയിലെ കടലോരത്ത് തന്റെ പുതിയ വീടിനായുള്ള സ്ഥലം വാര്‍ണര്‍ വാങ്ങുന്നത്. 66 കോടി ചിലവിട്ടാണ് വാര്‍ണര്‍ വീടു നിര്‍മ്മിക്കുന്നതെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.






