
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സിയെ 'ചങ്ക്' ആക്കിയ റോസ്മി സണ്ണി ഇന്നലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്.എസ്.സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേയ്ക്ക് മാറ്റിയതിനെതിരെ പരാതി വിളിച്ചു പറഞ്ഞാണ് പെണ്‍കുട്ടി താരമായത്.
എന്നാല്‍, ഇപ്പോള്‍ പുതിയ വാര്‍ത്ത എത്തിയിരിക്കുന്നു. ഈ പെണ്‍കുട്ടി കെ.എസ്.ആര്.ടി.സി ബസുകളിലെ പരസ്യങ്ങളില്‍ മോഡലാണത്രേ. കോട്ടയത്തെ ഏവിയേഷന്‍ അക്കാദമിയായ 'സ്പീഡ് വിങ്സ്' എന്ന സ്ഥാപനത്തിലെ പരസ്യത്തിലുള്ളത് റോസിയാണെന്നതാണ് വാര്‍ത്ത. നിരവധി കെ.എസ്.ആര്.ടി.സി ബസുകളില്‍ പെണ്‍കുട്ടി മോഡലായിട്ടുള്ള ചിത്രവുമുണ്ട്. ഇതോടെ 'ഡബിള്‍' താരമായിരിക്കുകയാണ് പെണ്‍കുട്ടി.






