
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയ രോഗിയ്ക്ക് എലിയുടെ കടിയേറ്റു. വാഹനാപകടത്തെ തുടര്‍ന്ന് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് എലി കടച്ചത്. കഴിഞ്ഞയാഴ്ചയും രാജേഷിന് എലിയുടെ കടിയേറ്റിരുന്നു. അന്ന് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ രാകേഷ് അറിയിഞ്ഞില്ല. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട രാജേഷിന്റെ അമ്മയാണ് അധികൃതരെ വിവരം അറിയിച്ചത്. അന്ന് ചികിത്സയും നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസവും രാജേഷിനെ എലി കടക്കുകയായിരുന്നു. കാല് വിരലുകള്‍ എലി കടിച്ചുമുറിച്ചതോടെ രാജേഷിന് അധികൃതര്‍ വീണ്ടും ചികിത്സ നല്കി. ഈ വാര്‍ഡില്‍ കഴിയുന്ന മറ്റ് രോഗികള്‍ക്കും എലിയുടെ കടിയേറ്റതായി ആക്ഷേപമുണ്ട്.
പതിനഞ്ചാം വാര്‍ഡില്‍ എലിശല്യം രൂക്ഷമാണെന്നും എലികളെ നശിപ്പിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നും രോഗികള്‍ പരാതിപ്പെടുന്നു.






