ന്യൂഡല്‍ഹി: 2019-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോഡിയെ കൈവിടുമെന്ന് ചേതന്‍ ഭഗത്. 2019-ല്‍ ബി.ജെ.പി തരംഗമുണ്ടാവില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തില്ലെന്നും ചേതന്‍ ഭഗത് വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് ചേതന്‍ ഭഗത് ഇക്കാര്യം കുറിച്ചത്.
ട്വിറ്ററില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് താന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോഡി പ്രകടനം എങ്ങനെയുണ്ടെന്ന ചോദ്യമാണ് ചേതന്‍ ഭഗത് ട്വിറ്ററില്‍ ഉന്നയിച്ചത്.
38 ലക്ഷം പേര് പങ്കെടുത്ത ട്വിറ്റര്‍ പോളില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡി പരാജയമാണെന്ന് 58 ശതമാനം പേര് അഭിപ്രായപ്പെട്ടു. ബാക്കിയുള്ള പലരും മോദിയുടെ പ്രകടനം ശരാശരിക്ക് പിന്നില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറച്ച് ശതമാനം ആളുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്.
അതേസമയം ഇത് തന്റെ സര്‍വേയാണെന്നും മോഡി ഭക്തര്‍ സര്‍വേ നടത്തുമ്പോള്‍ ജയ സാധ്യത കൂടാന്‍ സാധ്യതയുണ്ടെന്നും ചേതന്‍ ഭഗത് പരിഹസിക്കുകയും ചെയ്തു. സമൂഹത്തിന്റെ കണ്ണാടിയാണ് താനെന്നും ആ കണ്ണാടിയില്‍ കാണുന്നതാണ് സത്യമെന്നും ചേതന്‍ ഭഗത് പറഞ്ഞു.

Comments