
ന്യൂഡല്‍ഹി: ദേശീയ പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗായകന് യേശുദാസ്. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദമാകുന്നതിനിടെയാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് യേശുദാസ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന് ജയരാജും പുരസ്കാരം ഏറ്റുവാങ്ങുമെന്ന് പ്രതികരിച്ചു.
ചടങ്ങ് ബഹിഷ്കരിക്കുന്നതിന് താത്പര്യമില്ലെന്ന് പറഞ്ഞ യേശുദാസ് നിവേദനം നല്‍കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും മറ്റുള്ളവരെ അറിയിച്ചു.രാഷ്ട്രപതിക്ക് നല്കിയ പരാതിയില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. വിവേചനത്തില്‍ പ്രതിഷേധിക്കാനാണ് ഒപ്പിട്ടതെന്നും യേശുദാസ് വ്യക്തമാക്കി.
രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഫഹദും പാര്‍വതിയും ഉള്‍പ്പെടെയുള്ള ജേതാക്കള്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി പുരസ്കാരം നല്‍കുമെന്ന തീരുമാനം മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
വിനോദ് ഖന്നക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാന്തര പുരസ്കാരം, മികച്ച നടന് റിദ്ദി സെന്‍, മികറ്റ ഗായകന് യേശുദാസ്, മികച്ച സംവിധായകന് ജയരാജ്, മികച്ച സംഗീത സംവിധായകന് എ.ആര് റഹ്മാന് തുടങ്ങി 11 പുരസ്കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്.






