
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏതെങ്കിലും ഒരു ബിജെപി മന്ത്രിയില്‍ നിന്ന് സ്വീകരിക്കരുതെന്ന നിലപാടില്‍ ആ അവാര്‍ഡ് ബഹിഷ്കരിക്കുന്നുവെന്ന് ഡോക്യൂമെന്ററി സംവിധായകന് അനീസ്.കെ.മാപ്പിള. ഫെയ്സ്ബുക്കിലൂടെയാണ് അനീസ് നിലപാട് പരസ്യമാക്കിയത്.
കഥേതര വിഭാഗത്തില്‍ മികച്ച ആന്ത്രോപോളജി ചിത്രമായി അനീസിന്റെ 'ദ സ്ലേവ് ജെനസിസ്' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നിലപാടില്‍ താന്‍ ഉള്‍പ്പെടുന്ന 66 പുരസ്കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചുവെന്നും അനീസ് വ്യക്തമാക്കി. ചടങ്ങ് ബഹിഷ്കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് പുരസ്കാരദാന ചടങ്ങ് നടന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 11 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മറ്റ് അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നല്‍കിയത്. മലയാളത്തില്‍ നിന്ന് മറ്റുള്ളവര്‍ പ്രതിഷേധമായി ചടങ്ങില്‍ നിന്നു വിട്ടു നിന്നപ്പോള്‍ ഗായകന് യേശുദാസ്, സംവിധായകന് ജയരാജ് എന്നിവര്‍ അവാര്‍ഡ് സ്മൃതി ഇറാനിയില്‍ നിന്ന് ഏറ്റുവാങ്ങി.






