
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ഏപ്രില്‍ 28-ന് മകള്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷമായി. എന്നാല്‍ കൊലയാളി ഇപ്പോഴും സുഭിക്ഷമായി ജയിലില്‍ കഴിയുകയാണെന്ന് രാജേശ്വരി പറഞ്ഞൂ.
വിധി നടപ്പാക്കുന്നതില്‍ കോടതിയും പോലീസും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന സംശയമുണ്ട്. ഇത്രയും ക്രൂരമായി കൊലപാതകം ചെയ്തയാളെ എന്തിനാണ് സംശയിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജേശ്വരി ചോദിച്ചു.
തൂക്കിക്കൊല്ലാമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. അവനെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ടെന്നും രാജേശ്വരി പറഞ്ഞു.
മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയായും കാരണം തനിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായയെന്നും രാജേശ്വരി പറഞ്ഞു. കുളിച്ച് മുടി ചീകി എവിടെയെങ്കിലും പോയാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയതെന്നാണ് ആക്ഷേപം. പുതിയ വീട്ടില്‍ ആളുകള്‍ ഒളിഞ്ഞു നോക്കുകയാണെന്നും രാജേശ്വരി പറഞ്ഞു.






