
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിന്റെ അന്വേഷണത്തിൽ ഇടപെടൽ നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ എസ്‌ഐടി റിപ്പോർട്ടിൽ തുടർനടപടിക്കായി ഡിജിപി നിയമോപദേശം തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിലാണ് നിയമോപദേശം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചെന്നതിന് തെളിവുകൾ ലഭിച്ചതായും എസ്‌ഐടി റിപ്പോർട്ട് അദ്ദേഹത്തിനെതിരെയാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതുവരെ അദ്ദേഹത്തിനെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതോടെ അജിത് കുമാറിനെ സംരക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്.






