
ന്യൂഡല്‍ഹി : കഴിഞ്ഞ 10 മാസത്തിനിടെ ചെലവു ചുരുക്കലിന്റെ ഭാഗമായി ബാങ്കുകള്‍ പൂട്ടിയത് 2500 ഓളം എടിഎമ്മുകള്‍. ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎമ്മുകളുടെ കണക്കാണ് ഇത്. ബാങ്കിനോട് ചേര്‍ന്നല്ലാതെയുള്ള എസ്.ബി.ഐയുടെ എടിഎമ്മുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
ബാങ്ക് ഓഫ് ഇന്ത്യ ശാഖകളോട് ചേര്‍ന്നുള്ള 108 എടിഎമ്മുകളും മറ്റിടങ്ങളിലുള്ള 100 എടിഎമ്മുകളുമാണ് പൂട്ടിയത്. കാനറ ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള 189 എടിഎമ്മുകളും പുറത്തുള്ള 808 എണ്ണവും പൂട്ടി.
സെന്‍ട്രല്‍ ബാങ്ക് 27 ഓണ്‍സെറ്റ് എടിഎമ്മുകളും 327 ഓഫ് സൈറ്റ് എടിഎമ്മുകളുമാണ് അടച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് യഥാക്രമം 655, 467 എടിഎമ്മുകള്‍ അടച്ചതായി ആര്.ബി.ഐ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എസ്.ബി.ഐ ശാഖകളോട് ചേര്‍ന്നുള്ള എടിഎമ്മുകളുടെ എണ്ണം 29,159 ല്‍ നി്ന്ന് 26,505 എണ്ണമായാണ് കുറച്ചത്. എന്നാല്‍, ശാഖകള്‍ക്ക് പുറത്തുള്ള എടിഎമ്മുകളുടെ എണ്ണം 29,917 ല്‍ നിന്ന് 32,680 ആയി കൂട്ടിയിട്ടുണ്ട്.






