
പരീക്ഷയ്ക്ക് പഠിച്ചെഴുതിയാല്‍ തന്നെയും എഴുതാന്‍ ഉള്ള താല്പര്യം പലപ്പോഴും എഴുതി പിടിപ്പിക്കുന്നതുപോലെയിരിക്കും. നന്നായി എഴുതാന്‍ നല്ല പേന വേണം. അത്തരത്തിലൊരു പേനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മുസാഫറാണ് ഈ പേന വികസിപ്പിച്ചെടുത്തത്. പലപ്പോഴും പരീക്ഷയില്‍ മുസാഫറിന് മാര്‍ക്ക് കുറവാണ്. വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മാര്‍ക്ക് കുറഞ്ഞിരുന്നത്. ഇത് പരിഹരിക്കുന്നതാണ് പുതിയ പേന.
പരീക്ഷ എഴുതുമ്പോള്‍ തന്നെ വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതാണ് ഈ മാന്ത്രിക പേന. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വാക്കുകളില്‍ ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ചിത എണ്ണം വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ സഹായിക്കുന്നതാണ് മുസാഫറിന്റെ ഈ പേന.
എഴുതുമ്പോള്‍ തന്നെ പേനയിലെ കുഞ്ഞു സ്‌ക്രീനില്‍ വാക്കുകളുടെ എണ്ണം കാണിക്കും. ഇത് മെസേജ് വഴി മൊബൈല്‍ ഫോണുമായും ബന്ധിപ്പിക്കാന്‍ സാധിക്കും. എന്തായാലും പുതിയ പേന മേയ് മുതല്‍ വിപണിയില്‍ എത്തും. നാഷ്‌നല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുസാഫറിന്റെ പേന പ്രദര്‍ശിപ്പിച്ചത്.






