
തെഹ്റാന്: ഇസ്രായേല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയെന്ന ആരോപണം കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമെന്ന് ഇറാന്. വ്യാഴാഴ്ച സിറിയയിലെ ഇറാന് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ പറഞ്ഞിരുന്ന കാരണം ഇറാന് ആക്രമണം നടത്തിയെന്നായിരുന്നു.
വ്യാജ വാദങ്ങള്‍ നിരത്തി ഇസ്രായേല്‍ സിറിയയില്‍ നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍ സിറിയയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്നും അന്താരാഷ്ര്ട നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇറാന് വിദേശകാര്യ വക്താവ് ബഹ്റം ഖാസിം പറഞ്ഞു. ഇറാന്റെ സിറിയയിലെ സൈനിക സാന്നിധ്യത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് ഇറാന് വക്താവിന്റെ പ്രതികരണം.
ഇസ്രായേലിന്റെ ആക്രമണത്തില്‍ അന്താരാഷ്ര്ട സമൂഹം നിശബ്ദത പാലിക്കുന്നത് ഇസ്രായേലിന് കിട്ടുന്ന പ്രോത്സാഹനമാണെന്നും സ്വയം പ്രതിരോധിക്കാന്‍ സിറിയക്ക് അവകാശമുണ്ടെന്നും ഖാസിം പറഞ്ഞു. ഇറാന്റെ രഹസ്യ, സൈനിക സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈനികവക്താവ് ജൊനാഥന് കോണ്‍റിക്കസ് പറഞ്ഞിരുന്നു. 23 പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.






