
ബീജിംഗ്: സൗത്ത് ചൈന കടല്‍ ദ്വീപില്‍ ചൈന യുദ്ധവിമാനം ഇറക്കിയതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാര്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് വ്യോമസേനയുടെ ബോംബര്‍ ജെറ്റ് ആദ്യമായി സൗത്ത് ചൈന കടലില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തര്‍ക്ക മേഖലയില്‍ സംഘര്‍ഷത്തിന് കൂടുതല്‍ എണ്ണ പകരുന്നതാണ് ചൈനയുടെ പുതിയ നടപടി. ഇതാദ്യമായാണ് ചൈന ഇത്തരമൊരു നീക്കം മേഖലയില്‍ നടത്തുന്നത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സിന്റെ് എച്ച്-6കെ ബോംബര്‍ സൗത്ത് ചൈന കടലില്‍ ഇറക്കിയ ശേഷം തിരികെ പറന്നുയര്‍ന്നതായി ചൈന ഡെയ്ലി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ദക്ഷിണ മേഖലയുടെ ഭാഗമാണോയെന്ന് വ്യക്തമല്ലാത്ത ദ്വീപില്‍ വ്യോമസേന പരിശീലന പറക്കല്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയവും വെളളിയാഴ്ച വൈകിയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ചൈനയുടെ നടപടിയെ വിമര്‍ശിച്ച് അമേരിക്ക അടക്കം രംഗത്തെത്തി. മേഖലയുടെ അവകാശവാദം ഉറപ്പിക്കാന്‍ ചൈന സൈനിക നടപടി നടത്തുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.






