
ആലപ്പുഴ: മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജിനെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. ശോഭനാ ജോര്‍ജിനെ പരസ്യമായി അപമാനിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു എം.എം ഹസന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
1991ലെ തെരഞ്ഞെടുപ്പില്‍ ശോഭനാ ജോര്‍ജ് വിജയകുമാറിനെ പിന്തള്ളി സീറ്റ് നേടിയത് കുറുക്കുവഴിയിലൂടെ ആണെന്നും അത് ക്യാമറയ്ക്ക് മുന്നില്‍ പറയാനാകില്ലെന്നുമായിരുന്നു ഹസന്റെ പ്രസ്താവന. ഹസന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു.







Comments