ന്യൂയോര്‍ക്ക്: മാതാ അമൃതാനന്ദമയി ദേവി തനിക്ക് മൂന്ന് കോടി ഇരുപതിനായിരം ആലിംഗനം സമ്മാനിച്ചതായി പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ കെനിയാ വെസ്റ്റ്. ചില നേരങ്ങളില്‍ നമ്മളെല്ലാവര്‍ക്കും ഒരു ആലിംഗനം ആവശ്യമാണെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
രാജ്യത്തിനകത്തും പുറത്തും സഞ്ചരിച്ച് നിരവധിയാളുകള്‍ക്ക് ആലിംഗനം ചെയ്ത് ആശ്വാസം നല്കുന്നതിലാണ് പ്രത്യേകത. നീണ്ടനാളത്തെ മൗനത്തിന് ശേഷമാണ് ട്വിറ്ററിലൂടെ താരം രംഗത്ത് വന്നിരിക്കുന്നത്.
നിരവധി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ ഗായകനാണ് കെനിയാ വെസ്റ്റ്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും അടിമത്തത്തെക്കുറിച്ചും പറഞ്ഞുള്ള ട്വിറ്റുകള്‍ വിവാദമുണ്ടാക്കിയിരുന്നു.






