ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടര്‍ച്ചയായ എട്ടാം ദിവസവും തുടരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഹിരനഗറിലെ കത്വയിലുണ്ടായ ശക്തമായ ഷെല്ലാക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് ആകെ നാലു പേര്‍ക്കാണ് ജീവഹാനി ഉണ്ടായിരിക്കുന്നത്. ഒരു ബി.എസ്.എഫ് ജവാന് അടക്കം എട്ടു പേര്‍ക്ക് പരുക്കേറ്റു.
ആര്.എസ് പുരയിലും പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. സാംബയിലെ രാംഘട്ട് സബ് സെക്ടറിലെ ബെയ്ങ്ലറില് ഒരു കുട്ടി അടക്കം രണ്ട് പേര് കൊല്ലപ്പെട്ടു. കത്വയിലെ ഹിരനഗര്‍ സബ് സെക്ടറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ ജമ്മുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഒരാഴ്ചയായി തുടരുന്ന പാകിസ്താന്റെ ആക്രകമണത്തില്‍ രണ്ട് സൈനികരും എട്ടു മാസം പ്രായമുള്ള ഒരു കുട്ടിയുമടക്കം മരിച്ചവരുടെ എണ്ണം പതിനൊന്നായി. അമ്പതോളം നാട്ടുകാര്‍ക്ക് പരുക്കേറ്റു. ജമ്മു, കത്വ, സാംബ ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തികളിലാണ് പാകിസ്താന് പ്രകോപനം സൃഷ്ടിക്കുന്നത്. ബി.എസ്.എഫ് ശക്തമായി തന്നെ തിരിച്ചടി നല്‍കുന്നുണ്ട്.
ഷെല്ലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോയി. സര്‍ക്കാരിന്റെ അഭയാര്‍ത്ഥി ക്യാംപുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ് അവര്‍. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്.
ഇന്നലെ ബി.എസ്.എഫ് നല്കിയ തിരിച്ചടിയില്‍ രണ്ട് പാകിസ്താനി റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Comments