ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം അവസാനിക്കാന്‍ ഇനി രണ്ടുനാള്‍ കൂടി മാത്രം ബാക്കി നില്‍ക്കേ ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നെങ്കിലും പാര്‍ലമെന്റില്‍ എത്തുമോ? വിദ്യാര്‍ത്ഥിപ്രക്ഷോഭവും പോലീസ് നടപടികളും അടക്കം അനേകം ചോദ്യങ്ങളുമായി പ്രതിപക്ഷം കാത്തിരിക്കുമ്പോള്‍ ഇതുവരെ പാര്‍ലമെന്റില്‍ എത്താനോ മറുപടി നല്‍കാനോ അമിത്ഷാ എത്തിയിട്ടില്ല.
അമിത്ഷായ്ക്ക് പാര്‍ലമെന്റില്‍ എത്താന്‍ ഭയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് എതിരേ നടന്ന പോലീസ് നടപടി, അയോദ്ധ്യ രാമക്ഷേത്രത്തിലെ സാമ്പത്തീക തട്ടിപ്പ് എന്നിവയില്‍ അമിത്ഷാ നേരിട്ട് പാര്‍ലമെന്റില്‍ എത്തി മറുപടി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന് പിന്നാലെ ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോലീസ് നടപടികളും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അമിത്ഷാ പാര്‍ലമെന്റില്‍ എത്തിയിട്ടില്ല. പല ബില്ലുകളും ആഭ്യന്തരമന്ത്രിയുടെ സാന്നിദ്ധ്യമോ പ്രതിപക്ഷവുമായുള്ള ചര്‍ച്ചയോ ഇല്ലാതെയാണ് നടത്തുന്നതെന്ന് ആരോപണം ഇതിനകം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.
എഫ്‌സിആര്‍എ ബില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ ഇനി രണ്ടുനാള്‍ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ സഭാ സമ്മേളനം അവസാനിക്കുന്നത് വരെ തങ്ങളുടെ അംഗങ്ങള്‍ സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ഇതിനോടകം വിപ്പ് നല്‍കിയിട്ടുണ്ട്. സഭയില്‍ വരുന്ന രണ്ടു ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരാന്‍ തന്നെയാണ് സാധ്യത. അതേസമയം ഇന്നും അമിത്ഷാ പാര്‍ലമെന്റില്‍ എത്താന്‍ സാധ്യതയില്ല.

Comments